മാർച്ച് 28 ന് രാത്രിയാണ് ഇയാൾ മദ്യപിച്ച് മിനി സിവിൽ സ്റ്റേഷന് മുന്നിൽ വീണ് കിടന്നത്

തൊടുപുഴ: മദ്യപിച്ച് ബോധരഹിതനായി മിനി സിവിൽ സ്റ്റേഷന് മുന്നിൽ കിടന്നുറങ്ങിയ ലീഗൽ മെട്രോളജി അസി. ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഫ്ലൈയിംഗ് സ്ക്വാഡിലെ അസി. ഇൻസ്പെക്ടർ സി സി ജോൺസണെയാണ് ലീഗൽ മെട്രോളജി കൺട്രോളർ സസ്പെൻഡ് ചെയ്തത്. മാർച്ച് 28 ന് രാത്രിയാണ് ഇയാൾ മദ്യപിച്ച് മിനി സിവിൽ സ്റ്റേഷന് മുന്നിൽ വീണ് കിടന്നത്. 

അന്നേ ദിവസം രാത്രി ഓഫീസിലെ വാച്ചറും സ്വീപ്പറുമായ ഇ ആ‍ർ അജിത്തിനെ ഇയാൾ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്. അജിത് ലീഗൽ മെട്രോളജി ജില്ലാ ഓഫീസർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ പരാതി തിരുവനന്തപുരത്തേക്ക് അയക്കും മുമ്പ് വിവരമറിഞ്ഞ കൺട്രോളർ അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സ്ഥിരം മദ്യപിക്കുന്ന ഇയാൾക്കെതിരെ മുമ്പും നിരവധി പരാതികളുണ്ടായിട്ടുണ്ട്. മൂന്നാറിൽ നിന്ന് അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലം മാറ്റം കിട്ടിയാണ് ഇയാൾ തൊടുപുഴയിലെത്തിയത്.

എപ്രിലിൽ കേരളത്തിൽ പൊതു അവധിയും പ്രാദേശിക അവധിയും നിറയെ! കുട്ടികൾക്കൊപ്പം ആഘോഷിക്കാം, അറിയേണ്ടതെല്ലാം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം