ഇടുക്കി: തോട്ടം മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ കന്നുകാലികള്‍ ചത്തൊടുങ്ങുന്നത് പതിവാകുന്നു. രണ്ടുവര്‍ഷത്തിനിടെ പെരിയവാരൈ എസ്റ്റേറ്റില്‍ മാത്രം കൊല്ലപ്പെട്ടത് എട്ടിലധികം കന്നുകാലികള്‍. കഴിഞ്ഞ ദിവസം അന്‍പളക്കന്റെ ആറുവയസുള്ള എട്ടുമാസം ഗര്‍ഭിണിയായ പശുവിനെ പുലി കടിച്ചുകൊന്നു.

കാട്ടാനയും കാട്ടുപോത്തും പുലിയുമെല്ലാം കാടിന്റെ മക്കളായി കണ്ടിരുന്ന കാലങ്ങളല്ല മറിച്ച് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ലയങ്ങളിലും ടൗണ്‍ പ്രദേശങ്ങളിലും ഇവയെ രാത്രി പകലെന്ന വ്യത്യാസമില്ലാതെ നമ്മളില്‍ പലര്‍ക്കും കാണാം കഴിയും. ഇത്തരം വന്യമൃഗങ്ങളെ പേടിച്ച് വീടുകളിലും തൊഴിലിടങ്ങളിലും പോകാന്‍ കഴിയാത്ത അവസ്ഥയും മൂന്നാറടക്കുള്ള തോട്ടം മേഖലയിലുണ്ട്. 

വനപ്രദേശങ്ങള്‍ക്ക് സമീപത്തെ എസ്റ്റേറ്റുളിലായിരുന്ന വന്യമ്യങ്ങളുടെ ആക്രമണം പതിവായിരുന്നത്. ഇപ്പോള്‍ അതല്ല സ്ഥിതി മറിച്ച് എവിടെയും ആക്രമണം പ്രതീക്ഷിച്ചാണ് പലരും വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നത്.  തോട്ടംമേഖലയില്‍ പണിയെടുക്കുന്നവര്‍ കുട്ടികളുടെ പഠനത്തിനും മറ്റ് ഇതര ആവശ്യങ്ങള്‍ക്കായി അടുക്കളത്തോട്ടവും കന്നുകാലി അടുവളര്‍ത്തല്‍ പോലുള്ള കൃഷിയാണ് നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ വന്യമൃഗങ്ങളുടെ ശല്യംമൂലം രൂക്ഷമായതോടെ കഴിയുന്നില്ല'. പെരിയവാരൈ എസ്റ്റേറ്റില്‍ മാത്രം രണ്ടുവര്‍ഷത്തിനിടെ എട്ട് പശുക്കളെയാണ് പുലി കൊന്നൊടുക്കിയത്. 

കഴിഞ്ഞ ദിവസം അന്‍പളകന്റ ആറുവയസുള്ള എട്ട് മാസം ഗര്‍ഭിണിയായ പശുവിനെ പുലികൊന്നിരുന്നു. ഇയാളുടെ മൂന്നാമത്തെ പശുവിനെയാണ് പുലി കഴിഞ്ഞ ദിവസം കടിച്ചികൊന്നത്. എസ്റ്റേറ്റിലെ ഗാന്ധി മുരുകയ്യ എന്നിവരുടെയും കന്നുകാലികളെ പുലി കൊന്നൊടുക്കിയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ വനപാലകര്‍ തയ്യറായിട്ടില്ല. നെറ്റിക്കുടി ഓള്‍ഡ് ദേവികുളം എന്നിവിടങ്ങളിലും അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. വാലണ്ടര്‍- മേരി ദമ്പതികളുടെ ആറുമാസം പ്രായമുള്ള പശുകിടാവിനെയും, റോബര്‍ട്ട്-പവന്‍തായ് ദമ്പതികളുടെ കറവപശുവിനെയും പുലി കടിച്ച് കൊന്നു. 

സംഭവം വനപാലകരെ അറിയിച്ചെങ്കിലും പ്രദേശം സന്ദര്‍ശിക്കുവാന്‍ പോലും അധിക്യതര്‍ തയ്യറായില്ല. പതിനായിരക്കണക്കിന് തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കാട്ടാനയും കാട്ടുപോത്തും പുലിയും ഭീതിവിതയ്ക്കുമ്പോള്‍ നടപടികള്‍ സ്വീകരിക്കാത്ത അധിക്യതര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് പലയിടങ്ങളിലും ഉയരുന്നത്. കാട്ടിലല്ല മറിച്ച് നാട്ടില്‍ പോലും സ്വസ്തമായി ജിവിക്കാന്‍ കഴിയാത്ത അവസ്ഥ ജനങ്ങളില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു.

(ചിത്രം പ്രതീകാത്മകം)