പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കണ്ടത്. റോഡിലൂടെ കാടിലേക്ക് കയറി പോകുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. റോഡിലൂടെ നടന്ന് കാട്ടിലേക്ക് കയറിപ്പോയ പുലിയ പൊൻമുടി സ്റ്റേഷനിലെ പൊലീസുകാരാണ് കണ്ടത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിച്ചെങ്കിലും പിന്നീട് പുലിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുകയാണ്. മൊട്ടക്കുന്നും പുൽമേടുകളും ഉള്ള പൊൻമുടി പുള്ളിപ്പുലിയുടെ സാന്നിധ്യമുള്ള പ്രദേശമാണെങ്കിലും എന്തെങ്കിലും തരത്തിൽ ഉപദ്രവം ഉണ്ടായതിന്‍റെ മുന്നനുഭവങ്ങളില്ല. ക്രിസ്മസ് പുതുവത്സര അവധിക്കാലമായതുകൊണ്ടുതന്നെ ധാരളം സഞ്ചാരികളാണ് ഇപ്പോൾ പൊന്മുടിലേക്ക് എത്തുന്നത്. വനംവകുപ്പ് പരിശോധനയും ജാഗ്രതയും ശക്തമാക്കി.
(പ്രതികാത്മക ചിത്രം)
