രണ്ടു ദിവസം മുമ്പ് രാത്രി പുലിയെന്ന് തോന്നിപ്പിക്കുന്ന ജീവി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ പ്രദേശത്ത് നിന്നും കാര്‍ യാത്രക്കാര്‍ പകര്‍ത്തിയിരുന്നു

കോഴിക്കോട്: കോഴിക്കോട്ടെ കൂടരഞ്ഞി പൂവാറന്‍തോട് പുലിയെ കണ്ടെന്ന് നാട്ടുകാര്‍. വനംവകുപ്പും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. മൂന്നു ദിവസം ആര്‍ആര്‍ടി സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുമെന്ന് വനം വകുപ്പ് അറിയിച്ചു. രണ്ടു ദിവസം മുമ്പ് രാത്രി പുലിയെന്ന് തോന്നിപ്പിക്കുന്ന ജീവി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ പ്രദേശത്ത് നിന്നും കാര്‍ യാത്രക്കാര്‍ പകര്‍ത്തിയിരുന്നു. ജനവാസമേഖലയിലെ ആശങ്ക അകറ്റാന്‍ വനം വകുപ്പ് നടപടികള്‍ സ്വകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാപ്പിത്തോട്ടത്തില്‍ ഉള്‍പ്പെടെ ജോലി ചെയ്യാന്‍ പോകുന്നവര്‍ ഭീതിയിലാണെന്നും പുലിയെ കണ്ടെത്തി പിടികൂടണമെന്നും പ്രദേശവാസിയായ സ്ത്രീ ആവശ്യപ്പെട്ടു. പുലിയിറങ്ങിയിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയിലാണ്. 

രാമക്ഷേത്രം രാജ്യത്തിൻെറ സ്വന്തമെന്ന് മോദി, പ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കാൻ ആഹ്വാനം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Lok Sabha Election 2024 | Malayalam News Live #asianetnews