Asianet News MalayalamAsianet News Malayalam

ലൈഫ് പദ്ധതി: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കളക്ടര്‍ അടുത്ത ദിവസം മൂന്നാറില്‍

മൂന്നാറിലെ അപേക്ഷകര്‍ക്ക് ഭൂമി നല്‍കുന്നതിന് നിലവില്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മൂന്നാര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഭൂമിയില്ല. റവന്യു ഭൂമിയും ലഭ്യമല്ല. 

life project in Munnar issues
Author
Munnar, First Published Jul 31, 2020, 1:26 PM IST

ഇടുക്കി: മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളിലെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ അടുത്തദിവസം മൂന്നാറിലെത്തും. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ മൂന്നാര്‍ പഞ്ചായത്ത് 4465 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 2280 അപേക്ഷകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2185 അപേക്ഷകള്‍ നാളിതുവരെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. 

ഓഗസ്റ്റ് 1 മുതല്‍ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ട നടപടികള്‍ ആരംഭിക്കുന്ന മുറയ്ക്ക് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ സൈറ്റില്‍ ഉല്‍ക്കൊള്ളിപ്പിക്കാന്‍ കഴിയുമെന്ന് സെക്രട്ടറി അജിത്ത് കുമാറും പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയും പറഞ്ഞു. എന്നാല്‍ മൂന്നാറിലെ അപേക്ഷകര്‍ക്ക് ഭൂമി നല്‍കുന്നതിന് നിലവില്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മൂന്നാര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഭൂമിയില്ല. റവന്യു ഭൂമിയും ലഭ്യമല്ല. ഇത്തരം സാഹചര്യത്തില്‍ അപേക്ഷകര്‍ക്ക് ഭൂമി നല്‍കുന്നത് അപ്രായോഗികമാണ്. അപേഷകരുടെ എണ്ണം ഏറ്റവും കൂടുതലുള്ള പഞ്ചായത്താണ് മൂന്നാര്‍. ദേവികുളം പഞ്ചായത്തിന്റെ കീഴില്‍ റവന്യു ഭൂമികള്‍ ധാരാളമുള്ളതിനാല്‍ അവിടുത്തെ അപേക്ഷകര്‍ക്ക് ഭൂമി നല്‍കുവാന്‍ കഴിയും. എന്നാല്‍ അത്തരം സാഹചര്യമല്ല മൂന്നാറിലുള്ളത്. പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് അദ്ദേഹം അടുത്ത ദിവസം മൂന്നാറിലെത്തുന്നത്. 

ലൈഫ് പദ്ധതിയുടെ മറവില്‍ വ്യാജ കൈവശരേഖയും മറ്റും നല്‍കിയതോടെ ദേവികുളത്ത് സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നം അസ്തമിച്ചിരിക്കുകയാണ്. ആരംഭിച്ച പണികള്‍ പലതും പാതിവഴിയില്‍ നിലയ്ക്കുകയും ചെയ്തു. വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്ക് കെഡിഎച്ച് വില്ലേജ് ആക്ടിന്റെ പേരില്‍ അവകാശങ്ങള്‍ നിക്ഷേധിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

മൂന്നാറിന്റെ ചായയുടെ രുചി പകര്‍ന്നു നല്‍കിയ എഡ്വിന്‍ സൈമണ്‍ അന്തരിച്ചു

Follow Us:
Download App:
  • android
  • ios