ആലപ്പുഴ: മത്സ്യബന്ധനത്തിനിടയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയിൽ നികത്തിൽ അശോകൻ (51) മരിച്ചത്. രാവിലെ കക്കാവാരുന്നതിനിടയിലാണ് അശോകന് ഇടിമിന്നലേറ്റത്.

അശോകനെ ഉടന്‍ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.