Asianet News MalayalamAsianet News Malayalam

കൂടുതൽ വിറ്റ ബ്രാൻഡുകളുടെ കമ്മീഷൻ, അപേക്ഷകൾ നിസാരണ കാരണത്തിൽ തള്ളുന്നു, എക്സൈസ് ഓഫീസ് പരിശോധനയിൽ ക്രമക്കേടുകൾ

പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന- ക്രമക്കേടുകൾ കണ്ടെത്തി. 

Lightning inspection of vigilance at excise offices in Palakkad and Thrissur districts
Author
First Published Apr 11, 2024, 11:54 PM IST

തിരുവനന്തപുരം: തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ചില എക്സൈസ് ഓഫീസുകളിൽ വിജലൻസിന്റെ മിന്നൽ പരിശോധന. എക്സൈസ് വകുപ്പിൽ നിന്നും നൽകേണ്ട വിവിധ സേവനങ്ങൾ  സമയത്ത് നൽകാതെ ക്രമക്കേട് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. 

എക്സൈസ് വകുപ്പിൽ നിന്നും  പ്രധാനമായും നൽകി വരുന്ന കള്ള് ഷാപ്പ് ലൈസൻസ് പുതുക്കൽ, ബാർ ലൈസൻസ് പുതുക്കൽ, വാണിജ്യാടിസ്ഥാനത്തിൽ ആയൂർവേദ മരുന്നുകൾ  നിർമ്മിക്കുന്നതിനുള്ള  അനുവാദം നൽകുന്ന SP 6 ലൈസൻസ്, ചില്ലറ വ്യാപാരത്തിനായിആയൂർവേദ മരുന്നുകൾ വില്പന നടത്തുന്നതിന് അനുവാദം നൽകുന്നതിനുള്ള SP 7 ലൈസൻസ്, വിവിധ ആശുപത്രികളിലെ മെഡിക്കൽ  വിഭാഗത്തിലേയ്ക്ക് ആവശ്യമായ സ്പിരിറ്റ് സൂക്ഷിക്കുന്നതിലേയ്ക്കുന്ന L1 ലൈസൻസ്, നർക്കോട്ടിക്  മരുന്നുകൾ വില്ക്കുന്നതിനുള്ള L2, L3 ലൈസൻസുകൾ എന്നിവക്ക് അപേക്ഷകൻ ഓൺലൈനായി അപേക്ഷിച്ച ശേഷം റിപ്പോർട്ടിനായി ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിലേക്ക് അയക്കുകയും പ്രസ്തുത ഓഫീസിൽ നിന്നുള്ള ശുപാർശയുടെ അടിസ്ഥാനത്തിൽ അതത്  ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ  ഓഫീസിൽ നിന്നുമാണ് ലൈസൻസ് പുതുക്കി നൽകുന്നത്. 

ഇത്തരം ലൈസൻസ് പുതുക്കി നൽകുന്നതിലും മറ്റും ചില എക്സൈസ് ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നതായും, വിമുക്തി ബോധവത്ക്കരണത്തിന്റെ പേരിൽ പല പദ്ധതികളും നടപ്പിലാക്കാതെ, നടപ്പിലായതായി കാണിച്ച്  സർക്കാർ പണം മാറി എടുക്കുന്നുവെന്നും മറ്റുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസുകളിലും ഇരു ജില്ലകളിലേയുംമൂന്ന് വീതം  എക്സൈസ് സർക്കിൾ ഓഫീസുകളിലും, ഒരോ എക്സൈസ് റേഞ്ച് ഓഫീസുകളിലും ഒരേ സമയംകഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 04:00 മണി മുതൽ നടത്തിയ  മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തി.

തൃശ്ശൂർ ജില്ലയിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ നടത്തിയ പരിശോധനയിൽ ലൈസൻസുകൾ പുതുക്കുന്നതിന് നൽകുന്ന അപേക്ഷകൾ വെരിഷിക്കേഷൻ റിപ്പോർട്ടിനായി അതത് എക്സൈസ് സർക്കിൾ ഓഫീസിൽ നൽകുന്നതായും, എന്നാൽ എക്സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നും തിരികെ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ വെരിഫിക്കേഷൻ റിപ്പോർട്ട് കൂടാതെ ഫയൽ തിരിച്ചയക്കുന്നതായും, എന്നാൽ ചില ആപേക്ഷകളിൽ മാത്രം വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതായും വിജിലൻസ് കണ്ടെത്തി. ഇതിനെപ്പറ്റി കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

തൃശ്ശൂർ എക്സൈസ് സർക്കിൾ ഓഫീസിൽ നടത്തിയ പരിശോധനയിൽ വിവിധ ആവശ്യങ്ങൾക്കുള്ള 86 അപേക്ഷകൾ നിസാര കാരണങ്ങൾ കാണിച്ച് നിരസിക്കുന്നതായും വിജിലൻസ് കണ്ടെത്തി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സർക്കിൾ ഓഫീസിന്റെ പരിധിയിൽ ലൈസൻസ് നേടിയ കള്ള് ഷോപ്പുകൾ, ബാർ ഹോട്ടലുകൾ, വൈൻ ഷോപ്പുകൾ എന്നിവയുടെ ലിസ്റ്റും, പരിശോധന നടത്തിയ വിവരങ്ങളും ലഭ്യമല്ലെന്നും കണ്ടെത്തി. മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളിൽ കൂടുതൽ പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് വിജിലൻസ് അറിയിച്ചു.

കൂടാതെ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന ബിവറേജ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും മദ്യ ശാലയിലെ ഉദ്യോഗസ്ഥർക്ക് എറണാകുളത്തെ ഒരു സ്വകാര്യ ഡിസ്റ്റിലറിക്കാർ അവരുടെ ബ്രാൻഡ് വിദേശമദ്യം കൂടുതലായി വിറ്റതിന് പാരിതോഷികമായി കമ്മീഷൻ നൽകാൻ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11:00 മണിക്ക് അവരെ രഹസ്യമായി നിരീക്ഷിച്ച് പാലക്കാട് വിജിലൻസ് സംഘം പിന്തുടർന്ന സമയം സ്വകാര്യ ഡിസ്റ്റിലറിയുടെ ഏജന്റുമാർ ഒറ്റപ്പാലം  കൺസ്യൂമാർ ഫെഡിന്റെ മദ്യ ശാലയിൽ എത്തി ഷോപ്പ് മാനേജരുമായി സംസാരിച്ച ശേഷം മറ്റൊരു ജീവനക്കാരന് 6,750/- രൂപ കമ്മിഷനായി നൽകുകയും ആ ജീവനക്കാരൻഒരു ബുക്കിനകത്തായി ഒളിപ്പിക്കാൻ ശ്രമിക്കവെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടിയിട്ടുള്ളതുമാകുന്നു. 

തുടർന്ന് ഡിസ്റ്റിലറിയിലെ ഏജന്റുമാരുടെ ദേഹപരിശോധന നടത്തിയതിൽ രണ്ടുപേരിൽ നിന്നും 43,510 രൂപ കണ്ടെത്തി. ഈ തുക പാലക്കാട് ജില്ലയിലെ ബെവ്കോ ഔട്ട് ലെറ്റിലെ ഉദ്യോഗസ്ഥർക്ക് കമ്മീഷനായി നൽകാൻ കൊണ്ടുവന്നതാണെന്ന് മനസ്സിലായി. ഡിസ്റ്റിലറി ഏജന്റുമാർ ഇത് കൂടാതെ പത്തിരിപ്പാല ബെവ്കോ ഔട്ട് ലെറ്റിലെ ഒരു ഉദ്യോഗസ്ഥന് 1, 240  രൂപ കൂടി അന്നേദിവസം കമ്മീഷനായി നൽകിയതായി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പത്തിരിപ്പാല ബെവ്കോ ഔട്ട് ലെറ്റിൽ നടത്തിയ പരിശോധനയിൽ തുക കണ്ടെടുത്തു.

പാലക്കാട് ജില്ലയിൽ നടത്തിയ പരിശോധനയിൽ പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  സി.എം. ദേവദാസിനെ കൂടാതെ ഇൻസ്പെക്ടർമാരായ  ഷിജു കെ.എൽ. നായർ വിൻസ് ജോസഫ്,  അരുൺ പ്രസാദ്, സബ്ബ് ഇന്സ്പെക്ടർമാരായ സുരേന്ദ്രൻ. ബി, സുദേവൻ.പി,  ശശി.ടി.ആർ, എസ്.സി.പി.ഒ മാരായ ഉവൈസ്.കെ,  രാജേഷ്.ആർ,ഷാനവാസ്, സി.പി.ഒ സന്തോഷ്.വി,ഷംസുദ്ദീൻ.സി.കെ,എന്നിവരും പങ്കെടുത്തു. തൃശൂർ ജില്ലയിൽ നടത്തി പരിശോധനയിൽ തൃശ്ശൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സേതു. കെ.സി യെ കൂടാതെ ഇൻസ്പെക്ടർമാരായ  സുരേഷ് ബാബു.കെ.കെ, സ്റ്റെപ്റ്റോ ജോൺ,   ജയേഷ് ബാലൻ, ഇഗ്നേഷ്യസ്.എം.എം, എന്നിവരും പങ്കെടുത്തു. 

ലഹരി മരുന്നു വേട്ട; ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios