കോഴിക്കോട്: മാഹിയില്‍ നിന്ന് ട്രെയിനില്‍ കടത്തിയ 44 ബോട്ടില്‍ മദ്യവും 20 കിലോഗ്രാം ഹാൻസും പിടികൂടി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യവും പാൻമസാലയും പിടികൂടിയത്. മാഹി വിദേശമദ്യത്തിന്റെ 44 ബോട്ടിലും 20 കിലോഗ്രാം ഹാൻസുമാണ് പിടികൂടിയത്. എകദേശം 1470 പാക്കറ്റ് പാൻമസാലയാണ് ട്രെയിനിലെ ബോഗിയില്‍ നിന്നും കണ്ടെടുത്തത്. 

കണ്ണൂരിൽ നിന്ന് കോഴിക്കോട് പോകുന്ന 56652 നമ്പർ പാസഞ്ചർ തീവണ്ടിയിൽ നടത്തിയ പരിശോധനയിലാണ് മദ്യവും പാൻ മസാലയും കണ്ടെത്തിയത്. പക്ഷേ ഇവ കടത്തിയ ആളെ പിടികൂടാനായിട്ടില്ല. ആർ പി എഫ് എസ് ഐ കെ.എം സുനിൽ കുമാർ  ഹെഡ് കോൺസ്റ്റബിൾ പി.പി - ബിനിഷ്  കോൺസ്റ്റബിൾമാരായ  പ്രവീൺ, ബിനു കോൺസ്റ്റബിൾ രാമകൃഷ്ണൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.