3650 രൂപ വിലയുള്ള മദ്യമാണ് രണ്ട് യുവാക്കൾ ചേർന്ന് മോഷ്ടിച്ചത്. പൊലീസിൽ പരാതി നൽകുമെന്ന് ബെവ്കോ അറിയിച്ചു.
കൊല്ലം: കൊല്ലം (Kollam) ആശ്രാമം ബിവറേജ് ഔട്ട്‌ലെറ്റില്‍ (Bevco Outlet) നിന്ന് മദ്യം മോഷ്ടിച്ചു. ആശ്രാമത്തെ ബിവറേജസ് സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ നിന്നും 3650 രൂപ വിലയുള്ള മദ്യമാണ് രണ്ട് യുവാക്കൾ ചേർന്ന് മോഷ്ടിച്ചത്. ശനിയാഴ്ച വൈകിട്ട് നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പൊലീസിൽ പരാതി നൽകുമെന്ന് ബെവ്കോ അറിയിച്ചു.
ഞായറാഴ്ച ലോക്ഡൗൺ ആയിരുന്നതിനാല്‍ ബിവറേജ് ഔട്ട്‌ലെറ്റില്‍ ശനിയാഴ്ച വന്‍ തിരക്കായിരുന്നു. ആ സമയത്താണ് മദ്യം മോഷണം പോയതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെയും ഇതേ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് ഒരു തവണ മദ്യം മോഷണം പോയിരുന്നു. സംഭവത്തില്‍ ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 910 രൂപ വിലയുള്ള ഓള്‍ഡ് മങ്ക് റം ആണ് ഇയാള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷണ വിവരം മനസ്സിലായത്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.
Also Read: ബിവറേജസ് ഷോപ്പില്‍ നിന്ന് മദ്യം മോഷ്ടിച്ച് നൈസായി മുങ്ങി; പൊലീസ് പൊക്കി
