കല്‍പ്പറ്റ: ഒമ്പത് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി വയോധികന്‍ പിടിയിലായി. കുഞ്ഞോം കുന്നുപുറത്ത് വാസു (81) ആണ് അറസ്റ്റിലായത്. ഇന്ന് വൈകുന്നേരം തലപ്പുഴ കമ്പിപ്പാലത്ത് വെച്ച് വാളാട് ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് കണ്ടെത്തിയത്. 

അരലിറ്ററിന്റെ 18 കുപ്പികളിലായിരുന്നു മദ്യം കൊണ്ടുപോയിരുന്നത്. വാളാട് മുതല്‍ കുഞ്ഞോം വരെയുള്ള ഭാഗങ്ങളില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തുകയാണ് വാസു ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. 

എസ്.ഐ. സി.ആര്‍. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി. സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ടി. സരിത്ത്, ജിജേഷ് ജോര്‍ജ്, റോബിന്‍ ജോര്‍ജ്, അബ്ദുല്‍റഹീം, ഡ്രൈവര്‍ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വിദേശമദ്യവുമായി വയോധികനെ അറസ്റ്റ് ചെയ്തു