തിരുവനന്തപുരം: പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിപട്ടിക. ആകെയുളള 100  സീറ്റിൽ 70 സീറ്റിലാകും സിപിഎം മത്സരിക്കുക. 17 സീറ്റിൽ സിപിഐ മത്സരിക്കും. 

കേരള കോൺഗ്രസ് എം, ജനാധിപത്യ കേരളകോൺഗ്രസ് എന്നിവർക്കുളള സീറ്റുകളുടെ കാര്യത്തിൽ രണ്ട് ദീവസത്തിനുളളിൽ തീരുമാനമാകും. മേയർ കെ ശ്രീകുമാർ കരിക്കകം വാർഡിൽ നിന്നാകും ജനവിധി തേടുക. 

മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനിയായ എജി ഒലീന കുന്നുകുഴി വാർഡിൽ മത്സരിക്കും.  സിപിഎമ്മിന്റെ 70 സ്ഥാനാർത്ഥികളിൽ 46 പേർ വനിതകളാണ്. 22പേർ യുവാക്കളാണ്. സംവരണ സീറ്റുകൾക്ക് പുറമേ അഞ്ച് ജനറൽ സീറ്റുകളിൽ വനിതകളാണ് മത്സരിക്കുക.