മലപ്പുറം: മലപ്പുറത്ത്  ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായില്ല. തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം ചൊവ്വാഴ്ചത്തേക്ക് മാറ്റി. വണ്ടൂര്‍ ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് തര്‍ക്കം. നാളെ രാവിലെ ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയച്ചു. 32 അംഗ ജില്ലാ പഞ്ചായത്തില്‍ പത്ത് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഡിസംബര്‍ 14നാണ് മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.