തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരിയായ യുവതിയും 33 കാരനായ യുവാവുമാണ് അരൂര്‍ പൊലീസിന്റെ  പിടിയിലായത്. 

ആലപ്പുഴ(Alappuzha): രണ്ടാം തവണയും കാമുകനൊപ്പം മുങ്ങിയ യുവതിയെ പൊലീസ് (Police) പിടികൂടി. മുമ്പ് ഇതേ കാമുകനൊപ്പം കടന്നുകളഞ്ഞ യുവതിയെ പൊലീസ് പിടികൂടി ഭര്‍ത്താവിനൊപ്പം അയച്ചിരുന്നു. തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരിയായ യുവതിയും 33 കാരനായ യുവാവുമാണ് അരൂര്‍ പൊലീസിന്റെ പിടിയിലായത്. ഒരുവര്‍ഷത്തിന് ശേഷമാണ് യുവതിയും യുവാവും അറസ്റ്റിലായത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഒരുവര്‍ഷത്തെ അന്വേഷണത്തിലാണ് യുവതിയെ കാമുകനൊപ്പം പിടികൂടിയത്.

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കസ്റ്റഡിയിലായത്. യുവതിക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമുണ്ട്. നേരത്തെയും യുവാവുമായി നാടുവിട്ട യുവതിയെ പൊലീസ് പിടികൂടി ഭര്‍ത്താവിനൊപ്പം വിട്ടിരുന്നു. എന്നാല്‍ അതിനുശേഷവും ബന്ധം യുവതി തുടര്‍ന്നു. സിഐ പി എസ് സുബ്രഹ്മണ്യന്‍, എസ്‌ഐ അഭിരാം, എഎസ്‌ഐ കെ ബഷീര്‍, സീനിയര്‍ സിപിഒ സിനിമോള്‍, സിപിഒ സിനുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തത്.