തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കെ എസ് ഇ ബി തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
കൊച്ചി: എറണാകുളം വേങ്ങൂർ കെഎസ്ഇബി ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യം രൂക്ഷമായ പാണിയേലി, കൊച്ചുപുരയ്ക്കൽ കടവ് പ്രദേശങ്ങളിൽ മൂന്നുദിവസമായി വൈദ്യുതി ഇല്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞദിവസമാണ് ഈ പ്രദേശത്ത് പന്ത്രണ്ടോളം ആനകൾ എത്തിയത്. മഴ കാരണമാണ് വൈദ്യുതി ഇല്ലാത്തത്. മരത്തിന്‍റെ ചില്ല വെട്ടാത്തതാണ് കറൻ്റ് കട്ടാകുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കെ എസ് ഇ ബി തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
