മൂന്നുതവണ പുലിയെ കണ്ടതായി നാട്ടുകാര്‍ പരാതിപ്പെട്ട പശ്ചാത്തലത്തിൽ വനം വകുപ്പ് കാമറകള്‍ സ്ഥാപിച്ചു

മലപ്പുറം: പോരൂര്‍ പുത്രക്കോവ് മനക്കല്‍പടിയില്‍ പുലിയെ കണ്ടതായി നാട്ടുകാർ. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിരവധി ക്വാറികളടക്കമുള്ള ഹെക്ടര്‍ കണക്കിനു ള്ള പ്രദേശം കാടുമൂടിയ നിലയിലാണ്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പുത്രക്കോവ് പ്രദേശത്ത് പുലി മയിലിനെ പിടിച്ചതായി നാട്ടുകാര്‍ പറയുന്നത്. പുലിയെ കണ്ടെത്താനായി രാത്രിയിലും തിരച്ചിലിലാണ് നാട്ടുകാരുള്ളത്. തൊട്ടടുത്ത പ്രദേശമായ നെലിക്കുന്ന്-പുള്ളിപ്പാടത്ത് രണ്ടുദിവസം മുമ്പ് പുലിയെ കണ്ടതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇവിടെ പുലിയുടെ കാല്‍പ്പാടുകളും ഒരു തെരുവുനായെ കടിച്ചു കൊന്ന നിലയിലും കണ്ടെത്തിയിരുന്നു.

പരാതിക്ക് പിന്നാലെ ക്യാമറ സ്ഥാപിച്ച് വനംവകുപ്പ്

ഇതിനു ശേഷമാണ് ശനിയാഴ്ച രാവിലെ തൊട്ടടുത്ത പ്രദേശമായ മനക്കല്‍ പടിയില്‍ വെച്ച് ഇതുവഴി കാറില്‍ പോവുന്നതിനിടെ പുലിയെ കണ്ടതായി വിട്ടമ്മ സ്ഥിരീകരിക്കുന്നത്. ഇതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൂന്നുതവണ പുലിയെ കണ്ടതായി നാട്ടുകാര്‍ പരാതിപ്പെട്ട പശ്ചാത്തലത്തിൽ വനം വകുപ്പ് കാമറകള്‍ സ്ഥാപിച്ചു. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പേടി കാരണം രണ്ടു ദിവസമായി ജോലിക്ക് പോകുന്നില്ലെന്ന് പ്രദേശത്തെ ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് പോരൂര്‍ പൂത്രക്കോവ് മനക്കല്‍പടിയില്‍ വീട്ടമ്മ പുലിയെ കണ്ടതായിപറയുന്നത്. പുലര്‍ച്ചെ മൂന്നിന് ആശുപത്രിയില്‍ പോകുന്നതിനിടെയാണ് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടത്. ഇവിടെ പുലിയുടെ കാല്‍പ്പാടുകളും ഒരു തെരുവുനായെ കടിച്ചുകൊന്ന നിലയിലും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ മൂന്നാം തവണയും പൂത്രക്കോവില്‍ പുലിയ നാട്ടുകാര്‍ കണ്ടിരുന്നു. റബര്‍ തോട്ടത്തിലൂടെ നടന്നു പോകുന്ന പുലിയെയാണ് സമീപവാസികള്‍ കണ്ടത്. പുലിയെ കണ്ടതായി പറയുന്ന ഭാഗത്ത് ഭൂരി ഭാഗവും സ്വകാര്യ വ്യക്തികളുടെ റബര്‍ തോട്ടങ്ങളാണ്. തോട്ടങ്ങളി ല്‍ അധികവും കാടുമൂടിയ അവസ്ഥയിലാണ്. ഇത് വെട്ടി തെളി ക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം