കൊല്ലം: സമൂഹമാധ്യമമായ ടിക് ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി ബൈക്കിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ. കൊല്ലം ജില്ലയിലെ പത്തനാപുരം എലിക്കാട്ടൂർ പാലത്തിലാണ് യുവാക്കൾ അഭ്യാസ പ്രകടനത്തിനായി ഇരുചക്രവാഹനവുമായി എത്തുന്നത്. ഇതിനെതിരെ വൻ‌പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തിയിരിക്കുകയാണ്. 

വെടിയുണ്ടകള്‍ എവിടെ? എസ്എപി ക്യാമ്പിലെ പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

യുവാക്കളുടെ ബൈക്ക് റേസിംങ്ങും ഫോട്ടോ ഷൂട്ടും അതിര് കടന്നതോടെ കല്ലടയാറിന് കുറുകെയുളള എലിക്കാട്ടൂർ പാലത്തിലൂടെ നാട്ടുകാർക്ക് വഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ബൈക്ക് റേസിംഗിനിടെ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ബൈക് റേസിംഗ് സംഘത്തോടൊപ്പമെത്തിയ എലിക്കാട്ടൂര്‍ സ്വദേശികളായ ഫെബിന്‍(15) ജെന്‍സണ്‍(27) എന്നിവർക്കാണ് പരിക്കേറ്റത്.  

മാനേജ്മെന്‍റിന്‍റെ അനാസ്ഥ, കൊച്ചിയില്‍ പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതാനാവാതെ 29 കുട്ടികൾ

ബൈക് റേസിംഗ് മൊബൈലിൽ ചിത്രീകരിച്ച് ടിക് ടോക്ക് വീഡിയോയായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത് പതിവായതോടെ ദൂരദേശങ്ങളില്‍ നിന്നുപോലും യുവാക്കള്‍ ഇവിടെയെത്തുന്നുണ്ട്. പാലത്തിലൂടെയുള്ള അപകടകരമായ ഡ്രൈവിംഗ് അവസാനിപ്പിക്കാന്‍ പോലീസും മോട്ടോർ വാഹന വകുപ്പും  നടപടിയെടുക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.

"