സിസിടിവി ദൃശ്യങ്ങളിൽ ഇന്ന് വൈകീട്ട് മൂന്ന് പുലികളെ കണ്ടെന്നാണ് നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്.

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ പുലിയിറങ്ങി. കണ്ടപ്പം ചാലിലെ ചെറുകിട വൈദ്യുത പദ്ധതിക്ക് സമീപമാണ്
പുലികളെ കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ ഇന്ന് വൈകീട്ട് മൂന്ന് പുലികളെ കണ്ടെന്നാണ് നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്. ആരും പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്