മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് പ്രതിരോധത്തിനായി നടപ്പിലാക്കിയ ലോക്ഡൗണിന്‍റെ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച മത്സ്യബന്ധനത്തിന് മലപ്പുറത്ത് ഇളവ് പ്രഖ്യാപിച്ചു. മലപ്പുറത്തെ മത്സ്യ ബന്ധന മേഖലയിലെ പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്ക് കടലിൽ പോവാം. എന്നാല്‍ മത്സ്യം ഹാർബറിൽ തന്നെ വിറ്റഴിക്കണം. വില ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തീരുമാനിക്കും. വില്‍പ്പന സമയത്തുണ്ടാകുന്ന ജനത്തിരക്കൊഴിവാക്കാൻ ഹർബറുകളിൽ പൊലീസിനെ നിയോഗിക്കും. 

കൊവിഡ് ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി, നടപ്പാക്കാനൊരുങ്ങി ബിഹാറും