കഴിഞ്ഞ നാലുവർഷമായി വാടക കൊടുക്കുകയോ വീട്ടിൽ നിന്ന് മാറിക്കൊടുക്കുകയോ ചെയ്യാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ കോടതിയെ സമീപിച്ച് ഒഴിപ്പിക്കാൻ ഉത്തരവ് നേടിയിരുന്നു.

കണ്ണൂർ: വാടകവീട് ഒഴിപ്പിക്കാൻ പൊലീസെത്തുന്നതിന് തൊട്ട് മുമ്പ് വാടകക്കാരൻ ആത്മഹത്യ ചെയ്തു. പയ്യന്നൂർ ടൗണിൽ നേരത്തെ വളംകട നടത്തിയിരുന്ന എസ് ഗോപാലകൃഷ്ണ ഷേണായിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ നാലുവർഷമായി വാടക കൊടുക്കുകയോ വീട്ടിൽ നിന്ന് മാറിക്കൊടുക്കുകയോ ചെയ്യാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ കോടതിയെ സമീപിച്ച് ഒഴിപ്പിക്കാൻ ഉത്തരവ് നേടിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കാൻ പലകുറി സാവകാശവും നൽകി. ഇന്ന് ഉത്തരവ് നടപ്പാക്കാനായി ആമീൻ പൊലീസിനൊപ്പം എത്തിയപ്പോഴാണ് ഗോപാലകൃഷ്ണ ഷേണായിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

അതിർത്തി കടക്കുന്ന മലയാളി കർഷകരുടെ ശരീരത്തിൽ സീൽ പതിപ്പിച്ച് കർണാടക, പരാതി , ഇടപെട്ട് മുഖ്യമന്ത്രി

ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്‍റെ അടുക്കളയില്‍ കുഴിച്ചിട്ടനിലയില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.