ആലപ്പുഴ: ദേശീയ പാതയിൽ നിയന്ത്രണം തെറ്റിയ പാഴ്സൽ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു. അമ്പലപ്പുഴ കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് ആണ് സംഭവം. നിയന്ത്രണം തെറ്റിയ പാഴ്സൽ ലോറി തടി ലോറിയുടെ പിന്നിൽ വന്നിടിക്കുകയായിരുന്നു. ഇടിയേറ്റ് തടി ലോറി മറിഞ്ഞു .ഇന്ന് പുലർച്ചെയായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന മിനി പാഴ്സൽ ലോറി നിയന്ത്രണം തെറ്റി തൊട്ടു മുന്നിൽ തടി കയറ്റിപ്പോയ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഒരു ഭാഗത്തേക്ക് തടി ലോറി മറിയുകയായിരുന്നു. അപകടത്തില്‍ പാഴസൽ ലോറി ഡ്രൈവർ എറണാകുളം മൂത്തകുന്നം പാലമറ്റത്ത് ചെറിയാന്‍റെ മകൻ ആകേഷ് (38) ന് പരിക്കേറ്റു.

ആകേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അമ്പലപ്പുഴ പൊലീസും, തകഴിയിൽ നിന്നുള്ള ഫയർഫോഴ്സും എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Read More :  അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞ്, തുടിക്കുന്ന ജീവനുമായി ഓടിയ പൊലീസ്; ഒടുവിൽ ആ കുഞ്ഞ് ജീവിതത്തിലേക്ക്...