ദേശീയ പാതയില്‍ ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്ന് സവാള കയറ്റി കായംകുളം മാർക്കറ്റിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. 

അമ്പലപ്പുഴ: ആലപ്പുഴയില്‍ ദേശീയ പാതയിൽ ചരക്ക് ലോറിമറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഉടമക്ക് കൊവിഡ് സ്ഥിരീകരിച്ചു. വളഞ്ഞ വഴി എസ്.എൻ.കവലക്ക് വടക്ക് വശം ദേശീയ പാതയില്‍ ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്ന് സവാള കയറ്റി കായംകുളം മാർക്കറ്റിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

ലോറിയിൽ ഉടമ സുനിൽ, ഡ്രൈവർ സുബ്രഹ്മണ്യം, ക്ലീനർ സുമേഷ് എന്നിവരുണ്ടായിരുന്നു. നിസാര പരിക്കേറ്റ സുനിലിനെ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു ശേഷം എസ്.എൻ.കവല റോഡിൽ നിന്ന് ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം നിരോധിച്ചു.