ലോറിയും കാറും കൂട്ടിയിടിച്ചു; 4 വയസ്സുകാരി ഉൾപ്പെടെ 6 പേർക്ക് പരിക്ക്; അപകടം പാലാ പൊന്‍കുന്നം റൂട്ടില്‍
പാലാ പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്തു വച്ചു നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ചു.

കോട്ടയം: പാലാ പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്തു വച്ചു നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ചു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ പൈക സ്വദേശികളായ കുടുംബാംഗങ്ങൾ ഡാൽവിൻ (45), നിജിത (38), ഡിയോണ (13), ഡിയ (11), ഡാലിൻ (4), ഡ്രൈവർ അനൂപ് (35) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം.