ആലപ്പുഴ: ഹരിപ്പാട് നങ്യാർകുളങ്ങരയിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ടു പേർ മരിച്ചു. തിരുപ്പൂർ സ്വദേശികളായ വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചത്‌. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 5.40നാണ് അപകടം ഉണ്ടായത്. പൊള്ളാച്ചി സ്വദേശികളായ സെൽവൻ, നന്ദകുമാർ എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.