എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോള്‍ ലോറി മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന വലിയ ലോറി മറിഞ്ഞ് ക്ലീനറുടെ കൈ ഒടിഞ്ഞു. കൂടത്തായി പൂവോട്ടില്‍ സലീമിനാണ് പരിക്കേറ്റത്. ഡ്രൈവര്‍ പൂവോട്ടില്‍ ഷാഹിദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ചുരത്തിലെ എട്ടാം വളവിലാണ് അപകടമുണ്ടായത്. 

വയനാട്ടില്‍ നിന്ന് മരം കയറ്റി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോള്‍ ലോറി മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. സംഭവശേഷം ചുരത്തില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു. വണ്‍വേ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടത്. പിന്നീട് ജെ.സി.ബി എത്തിച്ച് റോഡരികില്‍ വീണ മരത്തടികള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം