കോയമ്പത്തൂരിൽ നിന്ന് അഞ്ചലിലേക്ക് തണ്ണിമത്തൻ കയറ്റി വന്ന  ലോറിയാണ് അപകടത്തിൽ പെട്ടത്. 

കായംകുളം: ആലപ്പുഴയില്‍ ദേശീയ പാതയില്‍‌ തണ്ണിമത്തൻ കയറ്റി വന്നലോറി മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്നാട് മേട്ടുപാളയം സ്വദേശി ശങ്കരാജൻ (60) ആണ് പരിക്കേറ്റത്. ദേശീയ പാതയിൽ കെ എസ് ആർ ടി സി ബസ്റ്റാന്റിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. 

കോയമ്പത്തൂരിൽ നിന്ന് അഞ്ചലിലേക്ക് തണ്ണിമത്തൻ കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആണ് അപകട സ്ഥലത്ത് നിന്നും ലോറിഉയർത്തി മാറ്റാനായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona