താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു. ആളപായമില്ല

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു. ആളപായമില്ല. ലോറിയുള്ളവർ പരിക്കേൽക്കാതൊതെ രക്ഷപ്പെട്ടു. ഓറഞ്ചുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ചുരത്തിലെ ഒമ്പതാം വളവിന് താഴെയാണ് തലകീഴായി മറിഞ്ഞത്. സന്ധ്യയോടെയാണ് അപകടം. 

ചുരത്തിലൂടെ വൺവേയായാണ് വാഹനങ്ങൾ പോകുന്നത്. ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ലോറിയിൽ നിന്നുള്ള ഓയിലും ഡീസലും റോഡിൽ പറന്നൊഴുകിയത് അഗ്നി രക്ഷാ സേനയെത്തി വെള്ള ഒഴിച്ച് കഴുകി മാറ്റി. ലോറിയിലെ ഓറഞ്ച് ലോഡ് മറ്റൊരു ലോറിയിലേക്ക് മാറ്റി കയറ്റും. ശേഷം ലോറി റോഡരുകിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

അടിച്ച് ഫിറ്റായി റെയിൽവേ ട്രാക്കിലൂടെ ട്രെക്കോടിച്ച് യുവാവിന്റെ സാഹസം, ലോക്കോ പൈലറ്റിന്റെ ഇടപെടൽ, അറസ്റ്റ്

അതേസമയം,  താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട ഒൻപത് പേരെ പുറത്തെടുത്തു. ബുധനാഴ്ച രാത്രി ഒമ്പരയോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. മുട്ടിൽ പരിയാരം സ്വദേശികളായ ഒൻപത് പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന് മുകളിൽ പന മറിഞ്ഞുവീണത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി.

കാർ തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് മുക്കത്ത് നിന്ന് അഗ്നിശമനസേനയുടെ യൂണിറ്റ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവ‍ര്‍ത്തനം നടത്തിയ്ത. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ട്. കൽപറ്റയിൽ നിന്നും അഗ്നിശമനസേനയും സ്ഥലത്തെത്തി. മുഹമ്മദ് ഷിഫിൻ (8),മുഹമ്മദ് ഷാൻ (14), അസ്‌ലം (22),ജിഷാദ് (20), മുഹമ്മദ് നിഷാദ് (19) എന്നിവരെ ഈങ്ങാപ്പുഴ മിസ്റ്റ് ഹിൽസ് ഹോസ്പിറ്റലിലും ആസ്യ. (42) യെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലും റിയ (18) ഷൈജൽ (23)റാഷിദ ( 30 ). എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം