കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. രാജാക്കാട്ട് ആരംഭിക്കുന്ന പുതിയ സ്ഥാപനത്തിലേക്ക് യന്ത്രസാമഗ്രികള്‍ കൊണ്ടുപോകുകയായിരുന്നു ലോറി. വഴി കൃത്യമായി അറിയാത്തതിനാല്‍ ഗൂഗ്ള്‍ മാപ്പിനെയാണ് ആശ്രയിച്ചത്.
അടിമാലി: ഗൂഗ്ള്‍ മാപ്പ് നോക്കി ഓടിച്ച ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു. എറണാകുളം കറുകുറ്റി സ്വദേശി എടക്കുന്നു ആമ്പലശേരി സുബ്രന്‍(51) ആണ് മരിച്ചത്. ഡ്രൈവറും വാഹന ഉടമയുമായ നെടുവേലില്‍ ഡേവിഡ്(42) പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. രാജാക്കാട്ട് ആരംഭിക്കുന്ന പുതിയ സ്ഥാപനത്തിലേക്ക് യന്ത്രസാമഗ്രികള്‍ കൊണ്ടുപോകുകയായിരുന്നു ലോറി. വഴി കൃത്യമായി അറിയാത്തതിനാല്‍ ഗൂഗ്ള്‍ മാപ്പിനെയാണ് ആശ്രയിച്ചത്.
അടിമാലിയില്‍ നിന്ന് ഗൂഗ്ള്‍ മാപ്പ് കാണിച്ചത് മൂന്നാര്‍ രണ്ടാം മൈലില്‍ എത്തിയ ശേഷം തട്ടാത്തിമുക്ക്, ആനച്ചാല്‍ വഴിയുള്ള റോഡാണ്. എന്നാല്‍, കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍ വഴിയാണ് രാജാക്കാട്ടേക്ക് ദൂരം കുറഞ്ഞ വഴി. തട്ടാത്തിമുക്കിന് സമീപമാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ സുബ്രന്‍ പുറത്തേക്ക് തെറിച്ചുവീണു. ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ക്ലീനര്‍ മരിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
