അങ്കമാലി: അങ്കമാലി എളവൂർ കവലയിൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിൽ ലോറിയിടിച്ച് 16 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ അർധ രാത്രിയാണ് അപകടമുണ്ടായത്. കോഴിക്കോട് എം ദാസൻ എൻജിനിയിറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ബസിലാണ് കണ്ടയ്നർ ലോറി ഇടിച്ചത്. 19 വിദ്യാർത്ഥികളും 3 അധ്യാപകരും അടങ്ങുന്ന സംഘം വിനോദയാത്രക്ക് ശേഷം കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.