പിറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട് മതിൽ തകർത്ത് ലോറി കുളത്തിലേക്ക് വീണു, ഡ്രൈവറെ രക്ഷപ്പെടുത്തി
ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവറെ ഉടൻ രക്ഷപ്പെടുത്തി. ലോറി പുറത്ത് എടുക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തൃശ്ശൂർ : ശങ്കരൻകുളങ്ങരയിൽ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. ലോറി പുറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട് മതിൽ തകർന്ന് കുളത്തിലേക്ക് വീഴുകയായിരുന്നു. വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവറെ ഉടൻ രക്ഷപ്പെടുത്തി. ലോറി പുറത്ത് എടുക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കരുമാടി സ്വദേശികളായ ബിബിൻ ദേവസ്യ (35), ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ കരുമാടി കളത്തിൽപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. തിരുവല്ലയിലേക്ക് പോയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു.