ഭാര്യയെ പെരിഞ്ഞനം സെന്ററിൽ ഇറക്കിയ ശേഷം ബൈക്കിൽ പോകുന്നതിനിടെ, മൂന്നുപീടിക ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.

തൃശൂർ: പെരിത്തനത്ത് ടോറസ് ലോറി ബൈക്കിലിടിച്ച് 48 കാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് ഓണപറമ്പ് സ്വദേശി പള്ളിയാശേരി വീട്ടിൽ പ്രിയൻ ( 48 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം. 

ഭാര്യയെ പെരിഞ്ഞനം സെന്ററിൽ ഇറക്കിയ ശേഷം പ്രിയൻ ബൈക്കിൽ എതിർ ദിശയിലേക്ക് കടക്കുന്നതിനിടെ, മൂന്നുപീടിക ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ലോറി ദേഹത്ത് കൂടെ കയറി തൽക്ഷണം മരിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


മരണത്തിന്‍റെ ട്രാക്കിൽ നിന്ന് ജീവിതത്തിന്‍റെ പ്ലാറ്റ്‍ഫോമിലേക്ക് നീട്ടിയ കൈ; ഹീറോയാണ് സിവിൽ പൊലീസ് ഓഫീസർ ലഗേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം