ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴയിൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് ലോറി ഇടിച്ച് മരിച്ചു. യുവാവിനെ ഇടിച്ച ശേഷം ലോറി നിർത്താതെ പോയി. അമ്പലപ്പുഴ കോമന മാത്തേൽ വീട്ടിൽ ശശി - അജിത ദമ്പതികളുടെ മകൻ ശിവപ്രസാദ്( 23) ആണ് മരിച്ചത്.

അമ്പലപ്പുഴ ഫെഡറൽ ബാങ്ക് എറ്റിഎമ്മിന് സമീപം ഇന്ന് രാവിലെ ആറ് മണിക്ക് ശേഷം ജിമ്മിൽ പോയ ശിവ പ്രസാദ് നടന്നു പോകുമ്പോൾ പിന്നിൽ നിന്ന് ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. വളഞ്ഞ വഴി ഹക്കീനാ ഹാർഡ്വേഴ്സിലെ ജിവനക്കാരനായിരുന്ന ശിവ പ്രസാദ് അമ്മയും സഹോദരിയുമുള്ള കുടുംബത്തിന്റെ ആശ്രയമായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.  സിസിറ്റിവിയുടെ സഹായത്തോടെ ലോറി കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചു.