പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി സ്വദേശി റൗഫിനെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം. വാഴക്കുലയുമായി ചുരം ഇറങ്ങി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. വേഗത്തിലെത്തിയ വാൻ ഇലക്ട്രിക്ക് പോസ്റ്റിലും, മരത്തിലും ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി സ്വദേശി റൗഫിനെ ആശുപത്രിയിലേക്ക് മാറ്റി. വണ്ടിയിൽ നിന്ന് വാഴക്കുല വീണ് ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് പുനസ്ഥാപിച്ചു.

37 കല്യാണം, 571 ചോറൂണ്; അവധിക്കാലത്തെ ആദ്യ ഞായറാഴ്ച ഗുരുവായൂരിലെ വരുമാനം അമ്പരപ്പിക്കും, ഉച്ചവരെ മുക്കാൽ കോടി!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം