Asianet News MalayalamAsianet News Malayalam

ചൂടും അമിത ഭാരവും; ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയറുകൾ കത്തി നശിച്ചു

ലോറിയിലുണ്ടായിരുന്ന ടാറിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് അറിയിച്ചു. 
 

lorry tyres burned for over heat in trivandrum
Author
Parassala, First Published Mar 27, 2019, 2:38 PM IST

പാറശാല: ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയറുകൾ കത്തി‍ നശിച്ചു. പാറശാലയിലെ ഊരമ്പ് ജം​ഗ്ഷന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടാറിങ് സാധനങ്ങളുമായെത്തിയ ലോറിയുടെ ടയറാണ് കത്തിനശിച്ചത്. കടുത്ത ചൂടും അമിതഭാരം മൂലം ടയറുകൾക്കുണ്ടായ സമ്മർദ്ദവുമാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ഉച്ചയ്ക്ക് 11.45 ഓടെ ആയിരുന്നു സംഭവം. കൊല്ലങ്കോട്- ഊരമ്പ് റോഡ് ടാറിം​ഗിനായി പ്ലാന്റിൽ നിന്നും സാധനങ്ങൾ എത്തിച്ചിരുന്ന ലോറിയിലായിരുന്നു തീപിടിത്തം. ടയറുകൾക്ക് തീ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം തീ കെടുത്താനുള്ള ശ്രമങ്ങൾ നടത്തിയത്.

തുടർന്ന് പാറശാല , കൊല്ലങ്കോട്, പൂവ്വാർ എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്സ് യുണിറ്റുകളെത്തുകയും തീ അണക്കുകയും ചെയ്തു. ലോറിയിലുണ്ടായിരുന്ന ടാറിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios