അഗ്നിശമന സേനയെത്തി തടഞ്ഞതിനാല്‍ സമീപത്തെ മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല. ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചു
ആലുവ: ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു. ദേശീയ പാതയിൽ പറവൂർ കവലയിലെ ഫാമിലി സൂപ്പർമാർക്കറ്റാണ് അഗ്നിക്കിരയായത്. പുലർച്ചെ ഇതു വഴി പോയ ഒരാൾ ഷട്ടറിനുള്ളിൽ പുക ഉയരുന്നതുകണ്ട് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തി തടഞ്ഞതിനാല്‍ സമീപത്തെ മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല. ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. തോട്ടക്കാട്ടുകര സ്വദേശി ജലീലിൻ്റെതാണ് സൂപ്പർമാർക്കറ്റ്.
Add Asianetnews as a Preferred Source

