രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പുഷ്പശരൻ വിരമിച്ച ശേഷം പൊതുപ്രവർത്തനങ്ങളിൽ സജീവമാണ്. ജനയുഗം ഉൾപ്പടെയുള്ള പത്രങ്ങളുടെ ഏജൻറായും പ്രവർത്തിക്കുന്നുണ്ട്

പൂച്ചാക്കൽ: വില്‍പ്പനയ്ക്ക് ശേഷം മിച്ചം വന്ന ലോട്ടറിയിലൂടെ ഏജന്‍റ് ലക്ഷപ്രഭുവായി. 80 ലക്ഷത്തിന്‍റെ ഒന്നാം സമ്മാനമാണ് മാക്കേക്കടവിൽ ഗുരുനാഥൻ ലക്കി സെൻറർ എന്ന പേരിൽ ലോട്ടറി ഏജൻസി നടത്തിവരുന്ന പുഷ്പശരന് ലോട്ടറിയടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് പുഷ്പശരന് ലഭിച്ചത്. 3 ലോട്ടറി ടിക്കറ്റുകൾ മിച്ചം വന്നിരുന്നു. ഇതിലൊന്നാണ് സമ്മാനാർഹമായത്. കെബി 442542 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് പുഷ്പശരനെ തേടി ഭാഗ്യമെത്തിയത്.

രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പുഷ്പശരൻ വിരമിച്ച ശേഷം പൊതുപ്രവർത്തനങ്ങളിൽ സജീവമാണ്. ജനയുഗം ഉൾപ്പടെയുള്ള പത്രങ്ങളുടെ ഏജൻറായും പ്രവർത്തിക്കുന്നുണ്ട്. മാക്കേക്കടവ് 503-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്‍റ് കൂടിയാണ് പുഷ്പശരന്‍.