ഇയാൾ കോഴിക്കോട് കൊയിലാണ്ടിയിലെ ലോട്ടറി കടയിൽ ടിക്കറ്റ് കൈമാറിയിരുന്നു. ഏജന്റ് എന്ന വ്യാജേനയാണ് ടിക്കറ്റ് നൽകിയത്.

 ആലപ്പുഴ: ചേർത്തലയിലെ ലോട്ടറി മോഷണത്തിൽ പ്രതി പിടിയിൽ. തുറവൂർ വളമംഗലം സ്വദേശി ധനേഷാണ് പിടിയിലായത്. ഇയാൾ കോഴിക്കോട് കൊയിലാണ്ടിയിലെ ലോട്ടറി കടയിൽ ടിക്കറ്റ് കൈമാറിയിരുന്നു. ഏജന്റ് എന്ന വ്യാജേനയാണ് ടിക്കറ്റ് നൽകിയത്. പിന്നീടാണ് ചേർത്തലയിൽ നിന്ന് മോഷണം പോയ ടിക്കറ്റുകളാണ് ഇവ എന്ന് തിരിച്ചറിയുന്നത്. കടയുടമ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാളെ പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. 6 മാസം മുൻപ് ഇതേ കടയിൽ ഇയാൾ ഷട്ടർ തുറക്കാൻ ശ്രമിച്ചതിന് പിടിയിൽ ആയിരുന്നു. ധനേഷിനെ വീട്ടിൽ എത്തി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്