കഴിഞ്ഞ ദിവസം കാക്കനാട്ട് കാരിയാടിൽ അനിമോളുടെ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന കടയിലാണ് അവസാനമായി തട്ടിപ്പ് നടത്തിയത്. അപരിചിതനാായ ഒരാൾ ഇവിടെ എത്തി വിൻവിൻ ഭാഗ്യക്കുറിയുടെ 1000 രൂപ സമ്മാനമുള്ള രണ്ടു ടിക്കറ്റുകൾ നൽകിപൈസയും വാങ്ങി പോയി. പിന്നീട് ഏജൻസി മുഖേന  ബാർ കോഡ് പരിശോധിച്ചപ്പോഴാണ് വ്യാജ ടിക്കറ്റാണെന്ന് മനസിലായത്

കായംകുളം: ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ തിരുത്തി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാകുന്നു. ചെറിയ തുകകൾക്കുള്ള ടിക്കറ്റുകളിലെ അക്കങ്ങൾ തിരുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. തിരുത്തിയ ടിക്കറ്റുകൾ ലോട്ടറി വിൽപനക്കാരെ ഏൽപിച്ച് പകരം രണ്ടോ മൂന്നോ ടിക്കറ്റ് വാങ്ങി ബാക്കി പണവും കൈക്കലാക്കി കടക്കുകയാണ് പതിവ്. 

കഴിഞ്ഞ ദിവസം കാക്കനാട്ട് കാരിയാടിൽ അനിമോളുടെ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന കടയിലാണ് അവസാനമായി തട്ടിപ്പ് നടത്തിയത്. അപരിചിതനാായ ഒരാൾ ഇവിടെ എത്തി വിൻവിൻ ഭാഗ്യക്കുറിയുടെ 1000 രൂപ സമ്മാനമുള്ള രണ്ടു ടിക്കറ്റുകൾ നൽകി
പൈസയും വാങ്ങി പോയി. പിന്നീട് ഏജൻസി മുഖേന ബാർ കോഡ് പരിശോധിച്ചപ്പോഴാണ് വ്യാജ ടിക്കറ്റാണെന്ന് മനസിലായത്.

അടിച്ച ടിക്കറ്റിന്റെ ഒരു നമ്പർ ഇതിൽ തിരുത്തിയതായാണ് കാണുന്നത്. തിരുത്തിയത് പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റാത്ത തരത്തിലാണ് നമ്പർ മാറ്റിയിരിക്കുന്നത്.