തൃശ്ശൂര്‍: കൊവിഡ് ഭീതിയിൽ സംസ്ഥാനത്തെ ഉത്സവങ്ങൾ മാറ്റി വച്ചതോടെ താമര കൃഷി നടത്തുന്ന കർഷകരും പ്രതിസന്ധിയിൽ. പൂത്തുലഞ്ഞ താമരപ്പാടങ്ങളിൽ നിന്ന് പൂവിറുത്ത് വിൽക്കാനാവാത്ത സ്ഥിതിയിലാണ് നൂറ് കണക്കിന് കർഷകർ.

28 ഏക്കറിലാണ് താമരക്കൃഷി ഇറക്കിയത്. ദിസവും മൂന്ന് രൂപ നിരക്കിൽ ആറായിരം താമരമൊട്ടുകൾ വരെ വിറ്റ് പോയിരുന്നു. ഉത്സവങ്ങൾ ഇല്ലാതായതോടെ ഇപ്പോൾ പൂക്കള്‍ പറിക്കുന്നത് നിർത്തിയെന്ന് കര്‍ഷകനായ ചാഴൂർ സ്വദേശി വേണുഗോപാല്‍ പറയുന്നു. പൂനെയിലേക്കും മഹാരാഷ്ട്രയിലേക്കും മാത്രമല്ല, ഗുരുവായൂരിലെ കടകളിലക്കും എറണാകുളത്തേക്കും പൂക്കൾ നൽകിയിരുന്നു. ലക്ഷങ്ങളാണ് നഷ്ടം. സർക്കാർ കനിഞ്ഞാൽ മാത്രമേ കർഷക‍ർക്ക് പിടിച്ചു നിൽക്കാനാവൂ.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക