ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്

മലപ്പുറം: മലപ്പുറം എടപ്പാൾ ടൗണിനെ ഞെട്ടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറി. റൗണ്ട് എബൊട്ടിന് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടർന്നു പോയി. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവൻ സി സി ടി വികളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

എടപ്പാളിൽ തിരക്കേറിയ ട്രാഫിക് റൗണ്ടിൽ രാത്രി പടക്കം പൊട്ടിച്ചു കടന്നു കളഞ്ഞവ‍രെ കണ്ടെത്താൻ സമീപത്തെ മൊത്തം സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. പൊട്ടിത്തെറിയെത്തുടർന്ന് സ്ഥലത്തെത്തിയ ബോംബ് സ്ക്വഡും ഫോറൻസിക് സംഘവും സാമ്പിളുകൾ ശേഖരിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നാണ് വ്യക്തമാകുന്നത്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. എടപ്പാൾ ടൗൺ മേൽപ്പാലത്തിന്റെ താഴെ ട്രാഫിക് സർക്കിളിൽ നാട്ടുകാരെ പരിഭ്രാന്തരാക്കുന്ന വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. വാഹനങ്ങൾ പോകുന്നതിന് ഇടയിലായിരുന്നു പൊട്ടിത്തെറി. കൈയിൽ കിട്ടിയ സാമ്പിളുകൾ പൊലീസ് പരിശോധനയ്ക്ക് അയക്കും.

കാറിലെ സ്ഫോടനത്തിന് തീവ്രവാദ ബന്ധം? കോയമ്പത്തൂർ സ്ഫോടന കേസ് പ്രതികളുടെ ബന്ധു വീടുകളിൽ പരിശോധന

അതേസമയം കോയമ്പത്തൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണ സംഘത്തിന് സംശയമുണ്ട് എന്നതാണ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ എന്ന യുവാവ് 2009 ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന് ഇക്കാര്യത്തിൽ സംശയത്തിന് ഇടയാക്കിയത്.

പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച ആശുപത്രി പൊളിക്കും; സർക്കാർ ഉത്തരവിറക്കി