Asianet News MalayalamAsianet News Malayalam

വിലയിടിച്ചിൽ ഇടിത്തീയായി, പത്ത് രൂപയ്ക്ക് പോലും ഇഞ്ചിയെടുക്കാൻ ആളില്ല, ഗതിമുട്ടി കർഷകർ

എല്ലാവരും കൂടി എല്ലുമുറിയെ പണിയെടുത്തപ്പോൾ നല്ല വിളവുമുണ്ടായി. പക്ഷെ വിപണി ചതിച്ചു.

lowest price for ginger farmers in turmoil
Author
Idukki, First Published Apr 1, 2022, 1:43 PM IST

ഇടുക്കി: വിലയിടിച്ചിൽ വളഞ്ഞിരിക്കുകയാണ് ഇഞ്ചിക്കർഷകർ. വിളവെടുത്ത ഇഞ്ചി ആവശ്യക്കാരില്ലാതെ കെട്ടികിടക്കാൻ തുടങ്ങിയതോടെ ഇനി എന്ത് ചെയ്യുമെന്നറിയാതെ നട്ടംതിരിഞ്ഞിരിക്കുകയാണിവർ. സര്‍ക്കാരിന്റെ ഇടപെടൽ ഉണ്ടാവുന്നില്ലെന്നും കര്‍ഷർ പരാതി പറയുന്നു. ഇഞ്ചിക്ക് തരക്കേടില്ലാത്ത വിലയുണ്ടായിരുന്നത് കണ്ടാണ് അടിമാലി മച്ചിപ്ലാവിലെ കർഷകനായ സജീവൻ ഭൂമി പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. 

കൊവിഡ് പ്രതിസന്ധിയിൽ ഉപജീവനമാര്‍ഗങ്ങൾ നഷ്ടമായ മച്ചിപ്ലാവ് ആദിവാസിക്കുടിയിലെ കുടുംബങ്ങൾക്ക് ജോലിയെന്ന ഒരു മഹത്തായ ഉദ്ദേശം കൂടിയുണ്ടായിരുന്നു കൃഷിക്ക് പിന്നിൽ. എല്ലാവരും കൂടി എല്ലുമുറിയെ പണിയെടുത്തപ്പോൾ നല്ല വിളവുമുണ്ടായി. പക്ഷെ വിപണി ചതിച്ചു.

സജീവന്റെ പത്ത് ടണ്‍ ഇഞ്ചിയാണ് കെട്ടികിടക്കുന്നത്. പത്ത് രൂപയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞാൽ പോലും എടുക്കാനാളില്ലാത്ത അവസ്ഥയെന്നാണ് സജീവൻ പറയുന്നത്. കൃഷിഭവനിലും പഞ്ചായത്തിലും പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും സജീവൻ പറയുന്നു. 

മറയൂര്‍ ശര്‍ക്കര വ്യവസായം കടുത്ത പ്രതിസന്ധിയിൽ; വില്ലനാകുന്നത് തമിഴ്നാട്ടിൽ നിന്നെത്തുന്ന വ്യാജൻ!

മറയൂർ: ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര (Marayoor Jaggery)  വ്യവസായം കടുത്ത പ്രതിസന്ധിയിൽ. തമിഴ്നാട്ടിൽ (Tamilnadu)  നിന്നുള്ള വ്യാജന്റെ വരവാണ് കേരളത്തിന്റെ അഭിമാന ഉൽപ്പനത്തെ ഇല്ലായ്മ ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കരിമ്പ് കൃഷിയും ശര്‍ക്കര നിര്‍മ്മാണവും പാതിയായി കുറഞ്ഞെന്ന് കര്‍ഷകര്‍ പറയുന്നു. 

മറയൂര്‍ ശര്‍ക്കരയുടെ മധുരം ഏറെ പേരുകേട്ടതാണ്. എന്നാൽ ആ മധുരം അതുണ്ടാക്കുന്ന കര്‍ഷകരുടെ ജീവിതത്തിനില്ലെന്നാണ് ശർക്കര നിർമ്മാതാവായ വിജയൻ  പറയുന്നത്. പണ്ട് ആളൊഴിയാതിരുന്ന ആലപ്പുരകൾ ഇന്ന് ശൂന്യമാണ്. അങ്ങോട്ട് ചെന്ന് കാല് പിടിച്ചാലാണ് കച്ചവടക്കാര്‍ ശര്‍ക്കരയെടുക്കുന്നത്, അതും തുച്ഛമായ വിലയ്ക്ക്. മറയൂര്‍ ശര്‍ക്കരയുടെ വ്യാജൻ വിപണി പിടിച്ചതാണ് ഇവരുടെ പ്രതിസന്ധിക്ക് കാരണം. 

ഉപ്പു ചേർക്കുന്നതാണ് തമിഴ്നാട് ശർക്കരയും നമ്മുടെ ശർക്കരയുമായുള്ള വ്യത്യാസം. അവരിപ്പോ അതിൽ പഞ്ചാരയിട്ട് ഉപ്പ് കുറച്ച് മറയുർ ശർക്കര പോലെ ഉരുട്ടിയാണ് കച്ചവടത്തിനെത്തിക്കുന്നത്. നമുക്ക് എന്ത് ചെയ്യാൻ‌ പറ്റും, ഒന്നും ചെയ്യാൻ പറ്റുന്നില്ല. വിജയൻ പറയുന്നു.

മറയൂർ ശർക്കരയ്ക്ക് ഉല്പാദനചെലവ് കൂടുതലാണ്. അതിനനുസരിച്ച് വില ലഭിക്കാതെ വരുമ്പോ കൃഷി നിന്നുപോവാണ്. മറ്റ് കൃഷികളിലേക്ക് മാറുന്നില്ല, നിലം തരിശായി പോകുകയാണ്. മറ്റ് കൃഷികളിലേക്ക് പോകാനുള്ള സാമ്പത്തികസ്ഥിതി ഇവിടുത്തെ ചെറുകിട കർഷകർക്കില്ല. 2012ലാണ് ഇവിടെ സംഘം രൂപീകരിക്കുന്നത്. അന്ന് ഇവിടെ 1600 ഏക്കർ കൃഷിയുണ്ടെങ്കിൽ ഇന്ന് 800 ഏക്കർ പോലുമില്ല. 

ഭൗമസൂചിക പദവിയുള്ള ഉൽപ്പനത്തെ രക്ഷിക്കാൻ സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല. ജില്ലാ അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്തിയാൽ വ്യാജ ശർക്കര കണ്ടെത്താമെന്നും അങ്ങനെ പ്രശ്നപരിഹാരം സാധ്യമാകുമെന്നും കർഷകർ അഭിപ്രായപ്പെടുന്നു. 

Follow Us:
Download App:
  • android
  • ios