ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാതാരം കഴക്കൂട്ടം പ്രേംകുമാർ മുഖ്യാതിഥിയായി
തിരുവനന്തപുരം: കായികോത്സവത്തിന്‍റെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായി ഫെബ്രുവരി 15, 16 തീയതികളിലായി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ 12 ബി ആർ സികളിൽ നിന്നുമായി 95 ഭിന്നശേഷി വിദ്യാർഥി - വിദ്യാർഥിനികളും അവരുടെ രക്ഷിതാക്കളും സമഗ്ര ശിക്ഷാ പ്രവർത്തകരും അടക്കം 200 പേരാണ് ക്യാമ്പിന്റെ ഭാഗമായത്. തിരുവനന്തപുരം ലുലു മാളിലെ ടർഫിൽ ഫുട്ബോൾ മത്സരത്തോടെ ആരംഭിച്ച രണ്ട് ദിവസത്തെ ക്യാമ്പ് ഭിന്നശേഷിക്കുട്ടികൾക്ക് അത്രമേൽ വലിയ ആനന്ദമാണ് പകർന്നു നൽകിയത്.

തിരുവനന്തപുരം ലുലു മാളിലെ ടർഫിലെ ഫുട്ബോൾ മത്സരത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്. ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാതാരം കഴക്കൂട്ടം പ്രേംകുമാർ മുഖ്യാതിഥിയായി. തുടർന്ന് വെട്ടുകാട് ബീച്ചിൽ വച്ച് ബീച്ച് വോളിയും ക്യാമ്പ് ഫയറും നടത്തി. ശേഷം വെട്ടുകാട് സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, സെൻറ് പീറ്റേഴ്സ് എൽ പി സ്കൂൾ ശംഖുമുഖം എന്നിവിടങ്ങളിലായിരുന്നു എല്ലാവരും തങ്ങിയത്.

സഹവാസ ക്യാമ്പിന്‍റെ രണ്ടാം ദിനം കടൽത്തീരത്ത് പ്രഭാത നടത്തത്തോടെയാണ് ആരംഭിച്ചത്. ശേഷം പ്രഭാത ഭക്ഷണത്തിനുശേഷം വെട്ടുകാട് കമ്മ്യൂണിറ്റി ഹാളിൽ വച്ച് കുട്ടികളുടെ കലാപരിപാടികളും ക്യാമ്പിന്റെ സമാപന സമ്മേളനവും നടന്നു. മുൻ ഗതാഗത മന്ത്രി ആൻറണി രാജു എം എൽ എ ക്യാമ്പംഗൾക്ക് മൊമന്‍റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലയിലെ 12 ബി ആർ സികളിൽ നിന്നുമായി 95 ഭിന്നശേഷി വിദ്യാർഥി - വിദ്യാർഥിനികളും അവരുടെ രക്ഷിതാക്കളും സമഗ്ര ശിക്ഷാ പ്രവർത്തകരും അടക്കം 200 പേരാണ് ക്യാമ്പിന്റെ ഭാഗമായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

