കുസാറ്റ് ക്യാമ്പസിൽ വെച്ച് പുക ഉയരുന്നത് കണ്ട് കാറിൽ നിന്നിറങ്ങി ബോണറ്റ് തുറക്കുമ്പോഴേക്ക് തീ പടർന്നു പിടിച്ചു. 

കൊച്ചി : കുസാറ്റ് ക്യാമ്പസിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. ക്യാമ്പസ് വഴിയിൽ നിർത്തിയിട്ട ആഡംബര കാറാണ് ഉച്ചയ്ക്ക് 2.45 ഓടെ കത്തി നശിച്ചത്. ആളപായമില്ല. പാലക്കാട്‌ സ്വദേശി സാദിഖിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. സുഹൃത്തിന്റെ കൈവശമായിരുന്നു കാർ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് കാറിൽ നിന്നിറങ്ങി ബോണറ്റ് തുറക്കുമ്പോഴേക്ക് തീ പടർന്നു പിടിച്ചതായാണ് വിവരം. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. എങ്ങനെയാണ് കാറിൽ തീപിടുത്തമുണ്ടായതെന്നതിൽ വ്യക്തതയില്ല.

ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയെ കൊണ്ടുപോയ ആംബുലൻസിന്റെ ഡോർ തുറക്കാൻ കഴിഞ്ഞില്ല; പരാതിയുമായി ബന്ധുക്കൾ


പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കക്കാട്ടിരിയിൽ ഇന്നലെ രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. കക്കാട്ടിരി നേർച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. കക്കാട്ടിരി സ്വദേശിയുടെ ഹുണ്ടായ് വെന്യൂ കാർ ആണ് കത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തീ അയച്ചു.