തിരുവനന്തപുരം: കുട്ടികള്‍ക്കൊപ്പം പാട്ടു പാടി ഓണം ആശംസിച്ച് മന്ത്രി എംഎം മണി. ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോയെന്ന പാട്ടു പാടിയാണ് മന്ത്രി എംഎം മണി എല്ലാ മലയാളികൾക്കും ഓണം ആശംസിച്ചത്. പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങൾ. ഓണം ഒരു പ്രതീകമാണ്. എല്ലാ മലയാളികൾക്കും ഓണാശംസകൾ സ്നേഹത്തോടെ നേരുന്നുവെന്ന കുറിപ്പോടെ വീഡിയോ മന്ത്രിയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ വരുന്ന കമന്‍റുകള്‍ക്കും മറുപടി നൽകാന്‍ ശ്രദ്ധിക്കുന്നുണ്ട് മന്ത്രി.മുന്‍ വര്‍ഷത്തെ വീഡിയോയല്ലേ ആശാനേയെന്ന കമന്‍റ് ചെയ്യുന്നവര്‍ക്ക് ലൈക്ക് അടിക്കാനും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്.