ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ് എഡിറ്ററായിരുന്നു

കണ്ണൂർ: മാധ്യമപ്രവർത്തകൻ എം രാജീവൻ അന്തരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്ററായിരുന്നു. 53 വയസായിരുന്നു പ്രായം. കരൾ രോഗത്തെ തുടർന്ന്‌ ദീർഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്. ദേശാഭിമാനിയുടെ കൊച്ചി, കോഴിക്കോട്‌, കണ്ണൂർ യൂണിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വൈകീട്ട് നാലിന് തളിപ്പറമ്പ് മുയ്യത്തെ വീട്ടുവളപ്പിൽ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...