Asianet News MalayalamAsianet News Malayalam

മധു കേസിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയതെന്തിന്? മുൻസിഫ് കോടതി മുൻ മജിസ്ട്രേറ്റ് രമേശനെ വീണ്ടും വിസ്തരിച്ചു

റിപ്പോർട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി മധുവിന്‍റെ ബന്ധുക്കളെ കണ്ടിരുന്നു. എന്നാൽ മധുവിനെ മുക്കാലിയിൽ വച്ച് പ്രതികൾ ആക്രമിക്കുന്നത് അവരാരും കണ്ടിട്ടില്ലെന്നാണ് മൊഴി നൽകിയത്. മധുവിന്‍റെ അമ്മ, രണ്ട് സഹോദരിമാർ, സഹോദരി ഭർത്താവ് എന്നിവരോടാണ് സംസാരിച്ചതെന്നും രമേശ് കോടതിയിൽ പറഞ്ഞു

MADHU CASE MAGISTRATE TRIAL UPDATION
Author
First Published Jan 4, 2023, 9:23 PM IST

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിന്‍റെ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ അന്നത്തെ മണ്ണാർക്കാട് മുൻസിഫ് കോടതി മജിസ്ട്രേറ്റ് എം രമേശനെ മണ്ണാർക്കാട് എസ് സി എസ്ടി വിചാരണ കോടതി കോടതി വീണ്ടും വിസ്തരിച്ചു. മജിസ്റ്റീരിയൻ റിപ്പോർട്ട് തയാറാക്കിയ രമേശിനെ ഇത് രണ്ടാം തവണയാണ് വിസ്തരിക്കുന്നത്. മധുവിന്‍റെ മരണം പൊലീസ് കസ്റ്റഡിയിലാണോ അല്ലയോ എന്ന് തിരിച്ചറിയാനായിരുന്നു മജിസ്റ്റീരിയൽ അന്വേഷണമെന്ന് എം രമേശൻ മൊഴി നൽകി. റിപ്പോർട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി മധുവിന്‍റെ ബന്ധുക്കളെ കണ്ടിരുന്നു. എന്നാൽ മധുവിനെ മുക്കാലിയിൽ വച്ച് പ്രതികൾ ആക്രമിക്കുന്നത് അവരാരും കണ്ടിട്ടില്ലെന്നാണ് മൊഴി നൽകിയത്. മധുവിന്‍റെ അമ്മ, രണ്ട് സഹോദരിമാർ, സഹോദരി ഭർത്താവ് എന്നിവരോടാണ് സംസാരിച്ചതെന്നും രമേശ് കോടതിയിൽ പറഞ്ഞു. മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടിന് തെളിവ് മൂല്യമുണ്ടന്ന പ്രോസിക്യൂഷൻ നിലപാട് ശരിവച്ചാണ് മുൻ മജിസ്ട്രേറ്റിനെ വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നൽകിയത്.

മധുകൊലക്കേസിലെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിന് എന്ത് സംഭവിച്ചു?, നിർണായക നീക്കവുമായി പ്രൊസിക്യൂഷൻ

പ്രതികളെ കേട്ടിരുന്നോ ?

ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന  പ്രതികളുടെ ഭാഗം കേൾക്കാതിരുന്നതിന് പ്രത്യേക കാരണമൊന്നും ഉണ്ടായിരുന്നില്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ എം.രമേശ് പറഞ്ഞു. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത എസ് ഐ  പ്രസാദ് വർക്കിയുടെയും പൊലീസുകാരുടെയും മൊഴിയെടുത്തു. മുക്കാലിയിൽ ആൾക്കൂട്ടത്തിലുണ്ടായിരുന്നവരെ കണ്ടെത്തനായില്ല. ശ്രീരാഗ് ബേക്കറിയിലെ ജീവനക്കാരൻ ആനന്ദിന്റെ മൊഴിയെടുത്തിരുന്നു. 

മുറിവ് രേഖപ്പെടുത്താത്തിൽ അത്ഭുതം

മധുവിന്‍റെ ശരീരത്തിലുണ്ടായിരുന്നു  മുറിവുകൾ  ഇൻസ്പെക്ഷൻ മെമ്മോയിൽരേഖപ്പെടുത്താത്തതിൽ ആശ്ചര്യം തോന്നിയെന്ന് മജിസ്ട്രേറ്റ് കോടതിയിൽ പറഞ്ഞു. മധുവിന്‍റെ നെറ്റിയിലും ചൂണ്ടിലും തലിയിലും മുറിവുകളുണ്ടായിരുന്നു. എന്നാൽ, മധുവിന്‍റെ ദേഹത്തെ മുറിവുകളെ കുറിച്ച് ഡോക്ടറോട് വിശദമായി ചോദിച്ചിരുന്നില്ല. മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയത് സാക്ഷിമൊഴികളുടെ പിൻബലത്തിലല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രതികളുടെ ഭാഗം കേട്ടില്ല, മധുവിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാരുടെ മൊഴി വിശ്വാസത്തിലെടുത്തുവെന്നും അദ്ദേഹം പറഞ്ഞു മുൻ മജിസ്ട്രേട്ട് രമേശിനെ വിസ്തരിക്കാനായി നേരത്തെ വിളിച്ചപ്പോൾ ഒന്നാം പ്രതിയുടെ അഭിഭാഷകൻ വിസ്തരിച്ചിരുന്നില്ല. മുൻ മജിസ്ട്രേട്ടിനെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതിയുടെ അഭിഭാഷകൻ നൽകിയ ഹർജി തീർപ്പാക്കിയാണ് വീണ്ടും വിസ്തരിച്ചത്.

മധു കേസ്: പ്രതിഭാഗത്തിന്റെ ചോദ്യശരങ്ങൾ, മുനയൊടിച്ച് ഡോ എൻഎ ബലറാമിന്റെ മറുപടി, കോടതി നടപടികൾ ഇങ്ങനെ...

സേവന ദാതാക്കളെ വിസ്തരിച്ചു

മധുകൊലക്കേസിൽ സാക്ഷികളെ നേരിട്ടും ഇടനിലക്കാർ മുഖേനെയും സ്വാധീനക്കാൻ പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഇതിൻറെ CDR രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. 39 സിം കാർഡുകളാണ് ഇക്കാലയളവിൽ പ്രതികളും സാക്ഷികളും ഇലനിലക്കാരുമായി ഉപയോഗിച്ചത്. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതിന് പിന്നാലെ, പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയാണ് സാക്ഷികളെ വിളിച്ചതിന്‍റെ തെളിവുകൾ കിട്ടിയത്. ഇത് പരിഗണിച്ച് വിചാരണ കോടതി പ്രതികളുടെ ജാമ്യം നേരത്തെ റദ്ദാക്കിയിരുന്നു. പ്രതികൾ ഹൈക്കോടതിയിൽ പോയെങ്കിലും സംഭവം നേരിട്ട് കണ്ട സാക്ഷികളുടെ വിസ്താരം കഴിയുന്നത് വരെ ജാമ്യം അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെ, പ്രോസിക്യൂഷൻ ഈ രേഖകളും കേസ് ഫയലിനൊപ്പം മാർക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിചാരണ കോടതി അംഗീകരിക്കുകയും ചെയ്തു. പ്രതിഭാഗം ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പോയെങ്കിലും വിചാരണ കോടതി തീരുമാനമാണ് ഹൈക്കോടതി ശരിവച്ചത്.

അതായത് , മധുകൊലക്കേസിൽ കൂടുതലായി പ്രതികൾക്ക് എതിരെ മറ്റൊരു തെളിവ് കൂടി പ്രോസിക്യൂഷന് കിട്ടി എന്നർത്ഥം. ഇതിന്‍റെ ഭാഗമായാണ് മൂന്ന് സേവന ദാതാക്കളെ ഇന്ന് വിസ്തരിച്ചത്. 31 വൊഡോഫോൺ ഐഡിയ സിമ്മും, 7 റിലൈൻസ് ജിയോയും ഒരു BSNL ഉം ആണ് കണ്ടെത്തിയിരുന്നത്. ഇവരുടെ നോഡൽ ഓഫീസർമാരുടെ വിസ്താരം ഇന്ന് പൂർത്തിയായി. ഡിജിറ്റൽ തെളിവുകളുടെ കാര്യത്തിൽ, ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യു രേഖപ്പെടുത്തിയിരുന്നില്ല, പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങൾ ആ ഫോൺ ഉപയോഗിച്ച് എടുത്തതാണോ, ഫോർവേഡ് ചെയ്തതാണോ, ഡൗൺലോഡ് ചെയ്തതാണോ എന്ന് അറിയില്ലെന്നും സയന്‍റിഫിക് വിദഗ്ധനും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. മധുവിനെ മുക്കാലിയിൽ തടഞ്ഞു വച്ചത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പ്രതികളുടെ ഫോണിൽ നിന്ന് ലഭിക്കുന്നതിനു മുൻപ് താൻ കൂടി അംഗമായ വാട്സാപ് ഗ്രൂപ്പിൽ വന്നിരുന്നുവെന്നും അതിൽ നിന്നാണ് ദൃശ്യങ്ങൾ ആദ്യമായി കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളുടെ മൊബൈൽ പൊതിഞ്ഞത് എന്തിന്? ലാപ്ടോപ് തിരികെ നല്‍കിയ കോടതി; മധുക്കേസ് വിസ്താരത്തിലെ പുതിയ പാഠങ്ങള്‍

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന  മുൻ ഡിവൈഎസ്‍പി ടി കെ സുബ്രഹ്മണ്യൻ പറഞ്ഞത്

മധു പൊലീസിനു നൽകിയ അവസാന മൊഴിയിൽ ആക്രമിക്കാൻ  പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ചെന്ന് പറഞ്ഞിട്ടില്ല. പ്രതിഭാഗത്തിന്‍റെ ക്രോസ് വിസ്താരത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. മധു മരിക്കുന്ന സമയത്ത് പൊലീസ് കസ്റ്റഡിയിലായതിനാലാണ് ഇൻക്വസ്റ്റ് നടത്താൻ മജിസ്ട്രേട്ടിനെ ചുമതലപ്പെടുത്തിയത്. മധുവിന്‍റെ ദേഹത്തെ പരുക്കിനെ കുറിച്ച് മജിസ്ട്രേട്ട് പൊലീസിനോട് ചോദിച്ചിരുന്നോ എന്ന് അറിയില്ല.

Follow Us:
Download App:
  • android
  • ios