5200 കോടി രൂപകൂടി വായ്പയെടുക്കാൻ രാജസ്ഥാൻ സർക്കാർ, കടബാധ്യത 4.64 ലക്ഷം കോടിയാകും. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 20-ാമത്തെ തവണയാണ് വായ്പയെടുക്കുന്നത്.
ജയ്പൂർ: ഒരുമാസത്തിന് ശേഷം വീണ്ടും വായ്പയെടുക്കാന്‍ രാജസ്ഥാൻ സംസ്ഥാന സർക്കാർ. നവംബർ ഒന്നിന് മധ്യപ്രദേശ് സ്ഥാപക ദിനം ആഘോഷിക്കുന്നതിന് മുമ്പായി മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ 5,200 കോടി രൂപ വായ്പയെടുക്കാനൊരുങ്ങുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 20-ാമത്തെ തവണയാണ് വായ്പയെടുക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 4.64 ലക്ഷം കോടി രൂപയായി ഉയരും. ദസറയ്ക്ക് തൊട്ടുമുമ്പ്, ഒക്ടോബർ 1 ന് 3,000 കോടി രൂപയുടെ വായ്പ എടുത്തിരുന്നു.
പുതിയ വായ്പ രണ്ട് ഗഡുക്കളായാണ് എടുക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 2,700 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 2,500 കോടി രൂപയും വായ്പയെടുക്കും. മധ്യപ്രദേശിന്റെ സ്ഥാപക ദിനാഘോഷങ്ങൾ, ലാഡ്‌ലി ബെഹ്‌ന യോജന ഗഡുക്കൾ, മറ്റ് ക്ഷേമ, കമ്മ്യൂണിറ്റി വികസന പദ്ധതികൾ എന്നിവക്ക് ഫണ്ട് സമാഹരിക്കുന്നതിനാണ് കടമെടുക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാകുകയും ക്ഷേമ പ്രതിബദ്ധതകൾ വർധിക്കുകയും ചെയ്തതിനാൽ ഈ സാമ്പത്തിക വർഷത്തിലെ ഏഴ് മാസത്തിനുള്ളിൽ മധ്യപ്രദേശ് എടുത്ത മൊത്തം കടം 42,600 കോടി രൂപയിലെത്തും. വായ്പയുടെ സമയക്രമീകരണം ഭരണ, രാഷ്ട്രീയ വൃത്തങ്ങളിൽ എതിർപ്പിന് കാരണമായിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്കും ക്ഷേമ പദ്ധതികൾക്കും പണം ഉപയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ വാദിക്കുമ്പോൾ, വർധിച്ചുവരുന്ന കടവും തിരിച്ചടവുകൾ വൈകുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റിനെ തുറന്നുകാട്ടുന്നുവെന്ന് വിമർശകർ വാദിക്കുന്നു.
ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ഭായ് ദൂജ് പരിപാടിയിൽ, സർക്കാരിന്റെ അഭിമാനകരമായ വനിതാ ക്ഷേമ പദ്ധതിയായ ലാഡ്‌ലി ബെഹ്‌ന ഗുണഭോക്താക്കൾ 250 രൂപയുടെ പ്രതീകാത്മക ഉത്സവ ബത്ത പ്രതീക്ഷിച്ച് എത്തിയെങ്കിവും പണം കിട്ടാതെ നിരാശരായി മടങ്ങിയിരുന്നു. പുതുതായി വർദ്ധിപ്പിച്ച 1,500 രൂപ പ്രതിമാസ ഗഡുവിനൊപ്പം കുടിശ്ശിക നൽകുമെന്നാണ് മുഖ്യമന്ത്രി മോഹൻ യാദവ് ഉറപ്പ് നൽകിയത്. 1250 രൂപയാണ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്. ഒക്ടോബർ 15 ന് മുമ്പ് 1.26 കോടി ഗുണഭോക്താക്കൾക്ക് 1,500 രൂപ ഒരുമിച്ച് നൽകാൻ സർക്കാർ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാൽ തീരുമാനം ആദ്യം ദീപാവലിയിലേക്കും പിന്നീട് ഭായ് ദൂജിലേക്കും ഇപ്പോൾ നവംബറിലേക്കും മാറ്റിവച്ചു.
2023 ജൂണിൽ ലാഡ്‌ലി ബെഹ്‌ന യോജന ആരംഭിച്ചതിനുശേഷം, സർക്കാർ 29 ഗഡുക്കളായി 45,000 കോടിയിലധികം രൂപ കൈമാറി. പ്രതിമാസം 250 രൂപയുടെ പുതിയ വർധനവ് സംസ്ഥാനത്തിന്റെ പ്രതിമാസ ചെലവിലേക്ക് 300 കോടിയിലധികം രൂപ കൂട്ടിച്ചേർക്കും.


