സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. വായ്പ്പാറപടി സ്വദേശി അസദുള്ള, ഭാര്യ മിൻസിയ, മകൻ അമീൻ സിയാദ് എന്നിവർക്ക് പരിക്കേറ്റു.

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വായ്പ്പ കുടിശികയുടെ പേരിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. വായ്പ്പാറപടി സ്വദേശി അസദുള്ള, ഭാര്യ മിൻസിയ, മകൻ അമീൻ സിയാദ് എന്നിവർക്ക് പരിക്കേറ്റു. ധനകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാർ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചെന്നാണ് വീട്ടുകാരുടെ പരാതി. മകൻ അമീൻ സിയാദിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴാണ് മാതാപിതാക്കൾക്കും മർദ്ദനമേറ്റത്. സ്ഥാപനത്തില്‍ നിന്നും എടുത്ത ലോൺ മൂന്നു മാസമായി തിരിച്ചടവ് മുടങ്ങിയിരുന്നു. കുടിശിക ഇന്ന് തന്നെ അടക്കണമെന്നാവശ്യപെട്ടാണ് അക്രമമെന്ന് വീട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ചിട്ടില്ലെന്നും വാക്കുതർക്കത്തിനിടെ വീണു പരിക്കേറ്റതാണെന്നുമാണ് ധനകാര്യ സ്ഥാനത്തിലെ ജീവനക്കാരുടെ വിശദീകരണം. 2023-ൽ അഞ്ചര സെന്റ് ഭൂമി പണയപ്പെടുത്തി 4,10,000 രൂപയാണ് കുടുംബം വായ്പയെടുത്തത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്