Asianet News MalayalamAsianet News Malayalam

ഇത്തവണ കണ്ണിൽചോരയില്ലാത്ത ക്രൂരത 14 വയസുകാരനോട്; പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയിൽ

രണ്ടാം തവണയാണ് ഇയാൾ പോക്സോ കേസിൽ പോലീസ് പിടിയിലാവുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റിൽ വിട്ടു.

madrassa teacher arrested charging pocso case for second time btb
Author
First Published Sep 16, 2023, 5:29 PM IST

പാലക്കാട്: പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും ചാലിശ്ശേരി പൊലീസിന്‍റെ പിടിയിൽ. കൂറ്റനാട് തെക്കേ വാവനൂർ സ്വദേശി കുന്നുംപാറ വളപ്പിൽ മുഹമ്മദ് ഫസൽ 23 വയസ് ആണ് അറസ്റ്റിലായത് . കറുകപുത്തൂരിൽ പ്രവർത്തിക്കുന്ന മത പഠനശാലയിൽ പഠിക്കുന്ന 14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് ഫസലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 14 കാരനെ പ്രതിയുടെ വാവനൂരിലെ വീട്ടിൽ എത്തിച്ചാണ് ഇയാൾ കുറ്റകൃത്യത്തിനിരയാക്കിയത്.

രണ്ടാം തവണയാണ് ഇയാൾ പോക്സോ കേസിൽ പോലീസ് പിടിയിലാവുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റിൽ വിട്ടു. അതേസമയം, കടയിൽ സാധനം വാങ്ങാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധന്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി. കണിയാപുരം കീഴാവൂർ സ്വദേശിയായ ഇംഗ്ലീഷ് മാൻ എന്നു വിളിക്കുന്ന കൃഷ്ണൻകുട്ടി നായരെ (72) ആണ് മംഗലപുരം പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

പിടിയിലായ കൃഷ്ണൻകുട്ടി കീഴാവൂർ ജംഗ്ഷനിൽ ശ്രീദേവി സ്റ്റോർ എന്ന കട നടത്തുകയാണ്. സ്കൂലേക്ക് പോകുന്ന വഴി കടയില്‍ നിന്നും സാധനം വാങ്ങുമ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്കൂളിലെത്തിയ പെൺകുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് സംഭവം പെൺകുട്ടി പറഞ്ഞത്.  തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും മംഗലപുരം പൊലീസിലും അറിയിച്ചു. തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്യം കുടിപ്പിച്ചും അശ്ലീലം കാണിച്ചും 14കാരിക്ക് പീഡനം; 31കാരന് 58 വർഷം തടവ്

14കാരിയെ പീഡിപ്പിച്ച 31കാരന് 58 വർഷത്തെ തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അരൂർ പഞ്ചായത്ത് 14-ാം വാർഡിൽ പുത്തൻകാട് വീട്ടിൽ രാഹുലിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പിഴ അടക്കാത്ത പക്ഷം ഓരോ വർഷം വീതം തടവുകൂടി അനുഭവിക്കണം. 2019 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം.

കുരങ്ങന്‍റെ വികൃതി! ചുരത്തിൽ നിന്ന് കൊക്കയിലേക്ക് എറിഞ്ഞത് 75000 രൂപയുടെ ഐഫോൺ, റോപ് കെട്ടിയിറങ്ങി ഫയ‍ർഫോഴ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios