സ്റ്റേഷന്‍ മാസ്റ്റര്‍ ചുവന്ന കൊടി വീശി പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കാതെ കടന്നു പോകുകയായിരുന്നു

പയ്യന്നൂര്‍: തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസ് ഏഴിമല സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നു പോയി. ഇതോയെ ടിക്കറ്റെടുത്ത യാത്രക്കാര്‍ കുടുങ്ങി. പിന്നീട് പുറകെ വന്ന മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ കയറ്റി യാത്രയാക്കുകയായിരുന്നു.

മംഗളൂരു ഭാഗത്തേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസിന് ഏഴിമലയില്‍ സ്റ്റോപ്പുള്ളതാണ്. സ്റ്റേഷന്‍ മാസ്റ്റര്‍ ചുവന്ന കൊടി വീശി പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കാതെ കടന്നു പോകുകയായിരുന്നു. സിഗ്നല്‍ സംവിധാനമില്ലാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.