ബിയ്യം കായല്‍ ജലോത്സവം; ജൂനിയര്‍ കായല്‍ കുതിരയും പറക്കുംകുതിരയും ചാമ്പ്യന്‍മാര്‍
മൈനര്‍ ബി വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ പടകൊമ്പന്‍ ഒന്നാം സ്ഥാനവും ജൂനിയര്‍ കായല്‍ കുതിര രണ്ടാം സ്ഥാനവും നേടി.

മലപ്പുറം: ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവില്‍ ബിയ്യം കായല്‍ ജലോത്സവത്തില്‍ മേജര്‍ വിഭാഗത്തില്‍ പറക്കുംകുതിരയും മൈനര്‍ വിഭാഗത്തില്‍ ജൂനിയര്‍ കായല്‍ കുതിര ജലരാജാക്കന്‍മാരായി. മേജര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത് കായല്‍കുതിരയും, കടവനാടന്‍ മൂന്നാം സ്ഥാനത്തുമെത്തി. മൈനര്‍ വിഭാഗത്തില്‍ പുളിക്കകടവനും രണ്ടാ സ്ഥാനത്തും സൂപ്പര്‍ ജറ്റ് മുന്നാം സ്ഥാനത്തുമെത്തി. മൈനര്‍ ബി വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ പടകൊമ്പന്‍ ഒന്നാം സ്ഥാനവും ജൂനിയര്‍ കായല്‍ കുതിര രണ്ടാം സ്ഥാനവും നേടി.
ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലില്‍ ജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. 12 മേജര്‍ വള്ളങ്ങളും 17 മൈനര്‍ വള്ളങ്ങളുമുള്‍പ്പെടെ 29 വള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുത്തത്. കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി.നന്ദകുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്മാരായ അഡ്വ. ഇ.സിന്ധു, സി.രാമകൃഷണന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എ.ഡി. എം. എന്‍.എം. മെഹ്‌റലി, ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, തഹസില്‍ദാര്‍ കെ.ജി സുരേഷ് കുമാര്‍ ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: രണ്ടായിരം ലിറ്റര്‍ കോടയും 35 ലിറ്റര്‍ ചാരായവും പിടികൂടി
ഏ ഷ്യാ നെറ്റ് ന്യൂസ് തത്സമയം കാണാം..